ആലങ്ങാട്: കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ പി.എൻ. സഫ്‌വാന, എം.എസ്. നിരഞ്ജന, ആഷ്ന ബെന്നി, റോസ് എമിലിസ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. പ്രധാന അദ്ധ്യാപിക സനൂജ എ. ഷംസു അദ്ധ്യക്ഷത വഹിച്ചു. പി.എ. സബിത, പി.പി. രാധിക, ലിസ ജോസഫ് എന്നിവർ നേതൃത്വം നൽകി.