mosc
നഴ്‌സസ് ദിനാഘോഷം ആശുപത്രി വൈസ്‌പ്രസിഡന്റ് തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ നഴ്‌സിംഗ് ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ നഴ്‌സസ് ദിനാഘോഷം നടത്തി. ആശുപത്രി വൈസ്‌പ്രസിഡന്റ് തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ആശുപത്രി സെക്രട്ടറിയും സി.ഇ.ഒയുമായ ജോയ് പി. ജേക്കബ് അദ്ധ്യക്ഷനായി. അമൃത ആശുപത്രി നഴ്‌സിംഗ് ഡയറക്ടർ സായിബാല മുഖ്യപ്രഭാഷണം നടത്തി. നഴ്‌സിംഗ് കോളേജ് പ്രിസിപ്പൽ ഡോ. ഷീല ഷേണായി, നഴ്‌സിംഗ് സുപ്രണ്ട് ഗ്രേസി ജോസഫ്, സോണി എബ്രാഹം, അനുജമേരി കുര്യൻ തുടങ്ങിയവർ സംസാരിച്ചു.