തൃപ്പൂണിത്തുറ: നഗരസഭയുടെ 47-ാം വാർഡിലെ കണിയാമ്പുഴ കനാലിന് സമീപമുളള കണിയാമ്പുഴ എരൂർ റോഡിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അറിയിച്ചു. റോഡിന്റെ റെയിൽവേ ലൈനിന് താഴെ വരുന്നതും റെയിൽവേയുടെ അധികാരപരിധിയിൽ വരുന്നതുമായ പ്രദേശം ഒഴികെയുള്ള ഇരുവശത്തേയും റോഡുകൾ ടൈൽ വിരിച്ചും ടാർ ചെയ്തിട്ടുള്ളവയാണ്. റെയിൽവേയുടെ പരിധിയിൽ റോഡ് സഞ്ചാരയോഗ്യമാക്കുവാൻ നഗരസഭ നിരവധി തവണ ശ്രമിച്ചെങ്കിലും റെയിൽവേ അനുവാദം നൽകാത്തതാണ് പ്രതിസന്ധി. മേൽ റോഡിന് കൈവരി നിർമ്മിക്കുവാൻ നഗരസഭ മുൻകൈ എടുത്ത് 4,22,000 രൂപയുടെ വർക്ക് എഗ്രിമെന്റ് ചെയ്തിട്ടുള്ളതാണ്. കൈവരി പിടിപ്പിക്കുന്നതിനായുള്ള ഫാബ്രിക്കേഷൻ വർക്കുകൾ പുരോഗമിച്ചു വരുന്നു. യഥാർത്ഥ വസ്തുത ഇതായിരിക്കെയാണ് ആരോപണങ്ങൾ.