
തൃക്കാക്കര: തൃക്കാക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരീക്ഷകർ ചുമതലയേറ്റു. പൊതു നിരീക്ഷകനായി ഗിരീഷ് ശർമ്മയും ചെലവ് നിരീക്ഷകനായി ആർ.ആർ.എൻ.ശുക്ലയുമാണ് ചുമതലയേറ്റത്. കളക്ടറേറ്റിലെത്തിയ ഇരുവരും ജില്ലാ കളക്ടർ ജാഫർ മാലിക്കുമായും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം, പോളിംഗ് ബൂത്ത്, കൗണ്ടിംഗ് സ്റ്റേഷൻ, സ്ട്രോംഗ് റൂം, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ റാൻഡമൈസേഷൻ, കമ്മിഷനിംഗ്, ക്രമസമാധാന പാലനം, പെരുമാറ്റച്ചട്ടത്തിന്റെ പാലനം, സ്ഥാനാർത്ഥികൾക്കുള്ള പരിശീലനം തുടങ്ങിയവ ചർച്ച ചെയ്തു