കാലടി: ദേവസിക്കുട്ടിക്കും മക്കൾക്കും സ്നേഹവീടിന്റെ താക്കോൽ കൈമാറി. മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് അഞ്ചാംവാർഡിൽ കാൻസർ രോഗബാധിതയായി മരിച്ച ആനിയുടെ കുടുംബാംഗങ്ങൾക്കുവേണ്ടി നിർമ്മിച്ചതാണ് സ്നേഹവീട്. റോജി എം.ജോൺ എം.എൽ.എ താക്കോൽ കൈമാറി. വനിതാ സഹായസംഘമാണ് വീടിന്റെ നിർമ്മാണത്തിനായി ശ്രമിച്ചത്. 690 സ്ക്വയർ ഫീറ്റിലുള്ള വീടിന് പത്തുലക്ഷം രൂപയാണ് ചെലവായത്. സുമനസുകളുടെ സഹായവുമുണ്ടായിരുന്നു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ അദ്ധ്യക്ഷനായി.
ബിനു ജോസ്, രാജു തോപ്പിൽ, സെബസ്റ്റ്യൻ ദേവസി എന്നിവരാണ് വീടുനിർമ്മാണം ഏറ്റെടുത്തത്. ഫാ. പോൾ മേലേടത്ത്, തണൽ വനിത സഹായസംഘം പ്രസിഡന്റ് ജോളി സോജൻ, സെക്രട്ടറി പ്രിയ സിജു, ട്രഷറർ ഷൈനി ടോമി, സ്വപ്ന ധനഞ്ജയൻ, ഷീജ പോളി, പോൾസി ജോമോൻ, ലീമാ ടോമി, ഷാന്റി ടോമി, സിൽവി വിൽസൻ, ഗ്രേസി വർഗീസ്, ജിഷ ഷാന്റി, സൂയി ജോസ്, ലിജി സെബാസ്റ്റ്യൻ, ഫാ. ആന്റണി തേക്കാനത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.