മൂവാറ്റുപുഴ: പെട്രോളിയം ഉത്പന്നങ്ങളുടെയും രാസവളങ്ങളുടെയും വിലവർദ്ധനവ് പിൻവലിക്കുക, രാസവളങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുക, കാർഷികാവശ്യത്തിനുള്ള വൈദ്യുതിചാർജ് സൗജന്യം നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യാ കിസാൻസഭ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. കിസാൻസഭ മണ്ഡലം പ്രസിഡന്റ് വി.എം. തമ്പി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പോൾ പൂമറ്റം, പി.കെ .ബാബുരാജ്, കെ.എ. നവാസ്, വിൻസൻ ഇല്ലിക്കൽ, സീന ബോസ് എന്നിവർ സംസാരിച്ചു.
മാർച്ചിന് എം.വി. സുഭാഷ്, പി.വി. ജോയി, ജോർജ് മുണ്ടക്കൻ, സി.ജെ. ബാബു, പി.എസ്. ശ്രീശാന്ത്, മാത്യു ടി.തോമസ്, വി.ഒ. കുറുമ്പൻ, ഒ.സി. ഏലിയാസ്, ജോണി ജോസഫ്, പി.വി. രാധാകൃഷ്ണൻ, ഫൗസിയ അലി, മീരാ കൃഷ്ണൻ, കെ.കെ. ശശി എന്നിവർ നേതൃത്വം നൽകി.