കൊച്ചി: എസ്.എസ്.കെയിലെ രാഷ്ട്രീയ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ജില്ലാ ആസ്ഥാനമായ കാക്കനാട്ട് മാർച്ചും ധർണയും നടത്തി. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.എ. ഉണ്ണി, സി.വി. വിജയൻ, ഷക്കീല ബീവി, സംസ്ഥാന കമ്മിറ്റി അംഗം ബിജു ആന്റണി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.കെ. ദേവരാജൻ, ജൂണോ ജോർജ്, പി.ജി. സേവ്യർ, ലില്ലി ജോസഫ് , ജോസി വർഗീസ്, ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.