കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം 4471-ാം നമ്പർ മേതലശാഖയിൽ 14ന് രാവിലെ 11ന് പോഷകസംഘടനകളുടെ കൺവെൻഷനും നേതൃത്വ പരിശീലനക്യാമ്പും നടത്തും. കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.എൻ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരനും മോട്ടിവേറ്ററുമായ പ്രീത് ഭാസ്കർ സംസാരിക്കും. പോഷക സംഘടനാ യൂണിയൻ ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ശാഖാ സെക്രട്ടറി പി.സി. ബിജു അറിയിച്ചു.