ku

ആലുവ: ഭരണഘടനാവകാശ നിഷേധങ്ങൾക്കും ഫാസിസ്റ്റ് ആക്രമണങ്ങൾക്കുമെതിരെ ജില്ലാ മഹല്ല് കൂട്ടായ്മ വിശ്വാസ സംരക്ഷണ സംഗമം നാളെ ആലുവയിൽ സംഘടിപ്പിക്കുമെന്ന് ചെയർമാൻ മുഹമ്മദ് വെട്ടത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ 430ഓളം മഹല്ലുകളിൽ 358 എണ്ണം സംഘടനയിൽ അംഗങ്ങളാണെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു. വൈകിട്ട് നാലിന് തോട്ടുമുഖം പടിഞ്ഞാറെ പള്ളി ഓഡിറ്റോറിയത്തിൽ കൂട്ടായ്മ രക്ഷാധികാരി ആലുവ ടൗൺ ജുമാമസ്ജിദ് ഇമാം വി.എച്ച്. അലിയാർ ഖാസിമി സംഗമം ഉദ്ഘാടനം ചെയ്യും. കൂട്ടായ്മ ഭാരവാഹികളായ അബുബക്കർ അഹസനി, ഷരീഫ് പുത്തൻപുര, ടി.എ. മുജീബ് റഹ്മാൻ, എം.എം. നാദിർഷ, പി.എ. നാദിർഷ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.