കുറുപ്പംപടി: ഇരിങ്ങോൾ റോട്ടറി ക്ലബ്ബിനുസമീപം എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. മുൻ സ്പീക്കർ പി.പി. തങ്കച്ചൻ ഉദ്‌ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, ബ്ലോക്ക് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം പ്രവർത്തിച്ചിരുന്ന എം.എൽ.എ ഓഫീസ് പാർക്കിംഗും മറ്റു സൗകര്യങ്ങളും കണക്കിലെടുത്താണ് മാറ്റിയതെന്ന് എം.എൽ.എ അറിയിച്ചു.