mcpiu
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ എം.സി.പി.ഐ (യു) ജില്ലാ കമ്മിറ്റി ആലുവയിൽ സംഘടിപ്പിച്ച പ്രതിഷേധമാർച്ചും ധർണയും മാർക്കറ്റ് പോസ്റ്റോഫീസിനു മുന്നിൽ സംസ്ഥാന സെക്രട്ടറി ഇ.കെ. മുരളി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: വിലക്കയറ്റത്തിനും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ എം.സി.പി.ഐ (യു) ജില്ലാകമ്മിറ്റി ആലുവയിൽ പ്രതിഷേധ മാർച്ചുംധർണയും സംഘടിപ്പിച്ചു. മാർക്കറ്റ് പോസ്റ്റോഫീസിനു മുന്നിൽ നടന്ന ധർണ സംസ്ഥാന സെക്രട്ടറി ഇ.കെ. മുരളി ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം. മീതിയൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റിഅംഗങ്ങളായ കെ.ആർ. സദാനന്ദൻ, അബ്ദുൽ സമദ്, ഇടപ്പള്ളി ബഷീർ, എം.കെ. വിജയൻ, സംസ്ഥാന കമ്മറ്റിഅംഗങ്ങളായ ജോസ് തോമസ്, കെ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.