കാലടി: ബ്രഹ്മാനന്ദോദയം സ്കൂളിലെ 1999 എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ സംഗമം ഓർമ്മക്കൂട്ട് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം പ്രസിഡന്റ് ഈശാനന്ദ മഹാരാജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സന്ധ്യ, ഹെഡ്മാസ്റ്റർ ജയകുമാർ, വാർഡ് മെമ്പർ പി.ബി. സജീവ്, പൂർവവിദ്യാർത്ഥി കൂട്ടായ്മപ്രസിഡന്റ് വി.ആർ. രാഗേഷ് എന്നിവർ സംസാരിച്ചു. മുൻ അദ്ധ്യാപകരെ ആദരിച്ചു. കാലടി മേഖലയിൽ ഏറ്റവും മികച്ച സാമൂഹ്യസേവനത്തതിന് ആദരവായി പൂർവ വിദ്യാർത്ഥികൾ നൽകുന്ന ബ്രഹ്മാനന്ദം പുരസ്‌കാരം കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിനുവേണ്ടി പ്രസിഡന്റ് സ്വാമി വിദ്യാനന്ദജി മഹാരാജ് ഏറ്റുവാങ്ങി. എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉയർന്ന മാർക്കുവാങ്ങിയ കുട്ടികൾക്ക് പുരസ്കാരങ്ങൾ നൽകി. കലാപരിപാടികളും അരങ്ങേറി.