കാലടി: ആദിശങ്കര എൻജിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നാഷണൽ ടെക്നിക്കൽ ഫെസ്റ്റ് ഒക്ടൈൻ 2022 സംഘടിപ്പിച്ചു. വി.ബി.ജി കൺസൽടിംഗ് എൻജിനീയറിംഗ് മാനേജിംഗ് പാർട്ണർ വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ശില്പശാലയും ഉണ്ടായിരുന്നു. പ്രിൻസിപ്പൽ ഡോ.വി. സുരേഷ്‌കുമാർ, മെക്കാനിക്കൽ വിഭാഗം മേധാവി പ്രൊഫ.കെ.ടി. സുബ്രഹ്മണ്യൻ, സീനിയർ അസോസിയേറ്റ് ഡയറക്ടർ ഡോ. ജേക്കബ് ജോർജ്, പ്രൊഫ. എസ്. ഗൗതം എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളായ അജിത് ജോസഫ്, ജോയൽ ജോസ്,എസ്. വിശാൽ, എ. ശ്രീഹരി, ആദർശ് വി.കുമാർ, കെ.ആർ. അഭിഷേക്, വിഷ്ണു രഘുനാഥ്, കെ. അശ്വിൻഎന്നിവർ നേതൃത്വം നൽകി.