sngist-
എസ്.എൻ ജിസ്റ്റിൽ നടക്കുന്ന നാഷണൽ ലെവൽ മാനേജ്മെന്റ് ഫെസ്റ്റ് കോളേജ് ചെയർമാൻ ഡോ. എം. ശിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: മാഞ്ഞാലി എസ്.എൻ. ജിസ്റ്റിൽ എം.ബി.എ ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന നാഷണൽ ലെവൽ മാനേജ്മെന്റ് ഫെസ്റ്റ് തുടങ്ങി. എസ്.എൻ ജിസ്റ്റ് ചെയർമാൻ ഡോ. എം. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. വ്യവസായി സക്കീർഹുസൈൻ വിശിഷ്ടാതിഥിയായിരുന്നു. പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി, മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, ട്രഷറർ വി.പി. ആശ്പ്രസാദ്, പ്രോഗ്രാം കോ ഓഡിനേറ്റർ നീന ആർ. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യയിലെ വിവിധ മാനേജ്മെന്റ് കോളേജുകളിൽ നിന്നുള്ള മൂന്നുറോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. ഇന്ന് സമാപിക്കും.