പള്ളുരുത്തി: സി.പി.എം മുതിർന്ന നേതാവായ എം.എ.സദാനന്ദന്റെ നവതി ശ്രീനാരായണ ഭജന സമിതി പ്രവർത്തകർ എത്തി കേക്ക് മുറിച്ചും ആഘോഷിച്ചു. വീട്ടുകാരോടൊപ്പം സന്തോഷം പങ്കിടാൻ പ്രവർത്തകരായ കെ.വി.സുധീർ രാജ്, ദീപം വൽസൻ, പി.എസ്.സുകുമാരൻ, പി.കിഷോർ രാജ്, ടി.യു.രവീന്ദ്രൻ, ശ്രുതി ശങ്കർ എന്നിവരും എത്തിയിരുന്നു. വേണുഗോപാൽ വെമ്പിള്ളി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.