പറവൂർ: റിപ്പബ്ലിക് റോഡിൽ ബാലാജി സ്റ്റീൽസിന് എതിർവശത്തുള്ള കാനയിൽ കക്കൂസ് മാലിന്യം ഒഴുക്കുന്നതായി പരാതി. മഴപെയ്യുന്ന ദിവസങ്ങളിൽ ടാങ്കറിൽ കൊണ്ടുവരുന്ന മാലിന്യം രാത്രിയിൽ കാനയിലേക്ക് ഒഴുക്കുകയാണ്. പൊതുകാന അടച്ചതിനാൽ തള്ളിയ മാലിന്യം ഒഴുകിപ്പോകാനാകാതെ കെട്ടിക്കിടന്ന് പ്രദേശമാകെ ദുർഗന്ധമാണ്. ഇതിന് സമീപം ഗുഡ്സ് ഓട്ടോറിക്ഷ സ്റ്റാൻഡുണ്ട്. തൊഴിലാളികൾ വിഷമിക്കുകയാണ്. നഗരസഭാ അധികൃതരോട് പലവട്ടം പരാതിപ്പെട്ടിട്ടും പരിഹാരമില്ലെന്ന് ഓട്ടോത്തൊഴിലാളികൾ പറയുന്നു.