തൃക്കാക്കര: തൃക്കാക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ നിരീക്ഷകരെ അറിയിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ജാഫർ മാലിക് അറിയിച്ചു. തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകൻ ഗിരീഷ് ശർമ്മ, ചെലവ് നിരീക്ഷകൻ ആർ.ആർ.എൻ.ശുക്ല എന്നിവരെ നേരിട്ടോ ഫോണിലോ വിവരമറിയിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഗവ. ഗസ്റ്റ്ഹൗസിൻ്റെ എട്ടാം നിലയിലുള്ള ലൈബ്രറി ഹാളിൽ രാവിലെ 11നും 12 നുമിടയിൽ ഇവരെ നേരിൽ കാണാം. ഫോൺ നമ്പർ: ഗിരീഷ് ശർമ്മ - 9847925177. ആർ.ആർ.എൻ.ശുക്ല - 9847609155.