ge
സംസ്കൃത സർവ്വകലാശാല യൂണിയൻ കലോത്സവത്തിനു മുന്നോടിയായി കാലടി പട്ടണത്തിലൂടെ നടന്ന ഘോഷയാത്ര

കാലടി: സംസ്കൃത സർവകലാശാല യൂണിയൻ കലോത്സവത്തിന് ഉജ്ജ്വലതുടക്കം. വർണാഭമായ ഘോഷയാത്ര യൂണിവേഴ്സിറ്റിയിൽ നിന്നാരംഭിച്ച് കാലടി പട്ടണംചുറ്റി എം.സി.റോഡ് വഴി കാമ്പസിൽ സമാപിച്ചു. താളമേളങ്ങളും വേഷാലങ്കാരങ്ങളും കേരളത്തിന്റെ തനതു കലാരൂപങ്ങളുടെ ടാബ്ളോയും ഘോഷയാത്രയ്ക്ക് മിഴിവേകി.

സംഘാടക സമിതി ജനറൽ കൺവീനർ കെ.വി. അഭിജിത്ത് പതാക ഉയർത്തി. യൂണിയൻ കലോത്സവം മസാറ്റല്ലോ ചലച്ചിത്രനടൻ ആസിഫ് അലി ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ അഹമ്മദ് കാസ്ട്രോ അദ്ധ്യക്ഷനായി. സംഘാടകസമിതി ജനറൽ കൺവീനർ കെ.വി. അഭിജിത്ത്, തിരക്കഥാകൃത്തും നടനുമായ സിബി തോമസ്, വൈസ് ചാൻസലർ പ്രൊഫ.എം.വി. നാരായണൻ, രജിസ്ട്രാർ എം.ബി. ഗോപാലകൃഷ്ണൻ, ഡോ.പി. ഉണ്ണിക്കൃഷ്ണൻ, യൂണിവേഴ്സിറ്റി യൂണിയൻ സ്റ്റാഫ് അഡ്വൈസർ ഡോ.എൻ.എം. ഫൈസൽ, യൂണിയൻ ജനറൽ സെക്രട്ടറി മനു മോഹൻ, വിജയലക്ഷ്മി, ഫർസീന, ഗ്രീഷ്മ,അമൽ, ശ്രീഷ്ണ എന്നിവർ സംസാരിച്ചു.

അഞ്ച് വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ അറുനൂറിലേറെ പ്രതിഭകൾ പങ്കെടുക്കും.