പറവൂർ: പി. കേശവദേവിന്റെ സ്മാരകനിർമ്മാണം ആരംഭിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം പറവൂർ ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിഅംഗം ജയൻ മാലിൽ ഉദ്ഘാടനം ചെയ്തു. ടൈറ്റസ് ഗോതുരുത്ത് അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ബോസ്, അജിത്കുമാർ ഗോതുരുത്ത്, പ്രൊഫ. ഇ.കെ. പ്രകാശൻ, ബിന്നി ജോസഫ്, വി.എസ്. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടൈറ്റസ് ഗോതുരുത്ത് (പ്രസിഡന്റ് ), പ്രൊഫ. ഇ.കെ. പ്രകാശൻ, സാജു തുരുത്തിൽ (വൈസ് പ്രസിഡന്റുമാർ), വി.എസ്. സന്തോഷ് (സെക്രട്ടറി), വി.എസ്. രവീന്ദ്രൻ, ബിന്നി ജോസഫ് (ജോയിന്റ് സെക്രട്ടറിമാർ), പി.ആർ. സത്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.