പറവൂർ: കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അമ്മ അറിയാൻ പരിപാടിയുടെ ഭാഗമായി സൈബർ ലോകത്തെ സുരക്ഷിതജീവിതം എന്ന വിഷയവുമായി ബന്ധപ്പെട്ട് ബോധവത്കരണക്ലാസ് നടത്തി. സ്കൂൾ മാനേജർ ജീൻ സുധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഡി. സീന അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസി. കെ.പി. മിനി, ലിറ്റിൽ കൈറ്റ്സ് കോ ഓർഡിനേറ്റർ ആരുണിമ എന്നിവർ സംസാരിച്ചു.