തൃക്കാക്കര: ആർ.എസ്.പി ( ലെനിനിസ്റ്റ്) ജില്ലാ സെക്രട്ടറി റെജി സി. വർക്കിയും പ്രവർത്തകരും കേരള കോൺഗ്രസ് (സ്കറിയ തോമസ് ) വിഭാഗത്തിൽ ലയിച്ചു. ഇന്നലെ കാക്കനാട് പാർക്ക് റസിഡൻസിയിൽ നടന്ന ചടങ് ചെയർമാൻ ബിനോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. റെജി സി. വർക്കി അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, സുബിൻ ആന്റണി, അഡ്വ.വർഗീസ് മൂലൻ, ഷാജി പീച്ചക്കര.അഗസ്റ്റിൻ ജോസഫ് കൂളിയാടൻ, ജിജി പുളിക്കൻ, ജീവൻ ജേക്കബ്ബ് തുടങ്ങിയവർ പ്രസംഗിച്ചു.