പറവൂർ: ഭൂപടത്തിൽ ഇല്ലാത്തവർ എന്ന കവിതാസമാഹാരം രചിച്ച എം.ബി. സുനിലിനെ പെരുവാരം വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.കെ. ഷാൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി, ആർ. ഗോപാലകൃഷ്ണപിള്ള, ബിന്ദു ബാബു, എം.ബി. സുനിൽ എന്നിവർ സംസാരിച്ചു.