പിറവം: 25 വർഷത്തിലേറെ അങ്കണവാടി ടീച്ചറായി സേവനമനുഷ്ഠിച്ച് വിരമിച്ച അന്നമ്മ കുരുവിളയ്ക്ക് ഓണക്കൂർ ജനതാ റീഡിംഗ് റൂം ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ യാത്രഅയപ്പ് നൽകി. ക്ലബ് വൈസ് പ്രസിഡന്റ് ജിനി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ്മെമ്പർ ആലീസ് യോഗം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സംഘം താലൂക്ക് നിർവാഹക സമിതിഅംഗം സി.ടി. ഉലഹന്നാൻ മുഖ്യസന്ദേശം നൽകി.