നെടുമ്പാശേരി: നെടുമ്പാശേരി മർച്ചന്റ്‌സ് വെൽഫെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന പരിചരണ പരിപാടിയും ആംബുലൻസിന്റെ ഫ്ലാഗ് ഓഫും ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ സി.പി. തരിയൻ അദ്ധ്യക്ഷത വഹിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷ്, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി, അകപ്പറമ്പ് സഹകരണബാങ്ക് പ്രസിഡന്റ് ഷിബു മൂലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി ഗോപി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, പി.കെ. എസ്‌തോസ്, കെ.ജെ. ഫ്രാൻസിസ്, ഷാബു വർഗീസ്, വി.എ. ഖാലിദ്, ടി.എസ്. മുരളി, ടി.എസ്. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.