ആലുവ: അങ്കമാലി ഭദ്രാസന സെക്രട്ടറിയായിരുന്ന ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്‌കോപ്പയുടെ മൂന്നാം ഓർമ്മദിനം നാളെ ആലുവയിൽ നടക്കും. രാവിലെ ഒമ്പതിന് അനുസ്മരണ സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്യും. മണ്ണാറപ്രായിൽ കോർ എപ്പിസ്‌കോപ്പ ഫൗണ്ടേഷന്റെ പ്രവർത്തനോദ്ഘാടനം ഗോവാ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള നിർവഹിക്കും. ജസ്റ്റിസ് സുരേന്ദ്രമോഹൻ, സ്വാമി ധർമ്മചൈതന്യ, ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവർ സംസാരിക്കും.