photo
എടവനക്കാട് അണിയൽ മർച്ചന്റ്‌സ് അസോസിയേഷൻ വാർഷികം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാപ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: എടവനക്കാട് അണിയൽ മർച്ചന്റ്‌സ് അസോസിയേഷൻ വാർഷികം വ്യാപാരഭവൻ സിൽവർജൂബിലി ഹാളിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാപ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.എ. മാത്തൻ ആക്കനത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. ജയപ്രസാദ്, മേഖലാ പ്രസിഡന്റ് കെ. ഗോപാലൻ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, വി.കെ. ജോയി, പോൾ ജെ.മാമ്പിള്ളി, ഡിലൈറ്റ്‌ പോൾ, കെ.ടി. അഗസ്റ്റിൻ, ടി.എ. അബ്ദുൽവാഹിദ്, പി.എം. രാജേഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എ.എ. മാത്തൻ (പ്രസിഡന്റ്), പി.കെ. ജയപ്രസാദ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.