
കൊച്ചി: പത്രപ്രവർത്തകനും കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എബ്രഹാം മാടമാക്കലിന്റെ ഓർമ്മയ്ക്കായി നവോത്ഥാന സാംസ്കാരികകേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള എബ്രഹാം മാടമാക്കൽ അവാർഡ് 18ന് വൈകിട്ട് 5ന് എൻ.എസ്. മാധവന് സമ്മാനിക്കും. മുൻമന്ത്രിയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബി ഉദ്ഘാടനം ചെയ്യും. എറണാകുളം പബ്ളിക് ലൈബ്രറി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ നവോത്ഥാന സാംസ്കാരികകേന്ദ്രം സെക്രട്ടറി കെ.എം. ശരത്ചന്ദ്രൻ അദ്ധ്യക്ഷനാകും. അഡ്വ. ജെബി മേത്തർ എം. പി മുഖ്യപ്രഭാഷണം നടത്തും. തമിഴ് സാഹിത്യകാരൻ ബവ ചെല്ലൈദുരെ മുഖ്യാതിഥിയാകും .