കൊച്ചി: ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് തയ്യാറാക്കിയ 'പ്ലാസ്റ്റിക് സർജറിയുടെ കുലപതി ഡോ.കെ.ആർ രാജപ്പൻ' എന്ന ലഘുലേഖ എസ്. എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ മുൻ സെക്രട്ടറിയും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ എ.ബി. ജയപ്രകാശ്, യോഗം ഡയറക്ടർ ബോർഡ് അംഗം പി.എസ്. ജയരാജിന് നൽകി പ്രകാശനം ചെയ്തു. ചതയോപാഹാരം ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ, എസ്.എൻ.ഡി.പി. യോഗം പാലാരിവട്ടം ശാഖാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, അഡ്വ. ജെ. അശോകൻ, അർജുൻ ഗോപിനാഥ്, ബിന നന്ദകുമാർ, പി.ബി. സുജിത്ത്, പി.കെ. സുബ്രഹ്മണ്യൻ, വി.ടി. ഹരിദാസ് , രംജ്ഞിത് രാജ്, എം.കെ. ബിജു തുടങ്ങിയവർ പങ്കെടുത്തു.