അങ്കമാലി: തുറവൂർ കിടങ്ങൂരിൽ കിണറ്റിൽവീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷപെടുത്തി. ബെക്കിവില്ലയിൽ ആനിയാണ് (74) കിണറ്റിൽ വീണത്. അയൽവാസി ഉടനെ കിണറ്റിൽ ഇറങ്ങിയെങ്കിലും വൃദ്ധയെ കയറ്റാനായില്ല.ഫയർഫോഴ്സ് എത്തി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് ഇരുവരേയും കരയ്ക്കുകയറ്റി. ആനിയെ ലിറ്റിൽഫ്ലവർ ആശുപത്രിയിൽ എത്തിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എൻ.എൻ. ജിജി നേതൃത്വം നൽകി.