കൊച്ചി : കൊച്ചി കോർപ്പറേഷൻ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സൗത്ത് (62) ഡിവിഷനിലെ എൻ.ഡി. എ വികസനരേഖ പുറത്തിറക്കി. ബി.ജെ. പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് ടി .ആർ. സദാനന്ദ ഭട്ടിന് കൈമാറി. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ , ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.വി. സാബു, ജില്ല സെക്രട്ടറി അഡ്വ. പ്രിയ പ്രശാന്ത് , മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീലത അജിത്കുമാർ , യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് പ്രവീൺ കോവിത്തറ , അച്ചുതൻ വെട്ടത്ത് , പി.വി. അതികായൻ, സ്ഥാനാർത്ഥി പത്മജ എസ്. മേനോൻ എന്നിവർ പങ്കെടുത്തു.