ഫോർട്ടുകൊച്ച: അപകടങ്ങൾ പതിവായ തകർന്ന റോഡിൽ കെട്ടിക്കിടക്കുന്ന ചളിവെള്ളത്തിൽ കുളിച്ച് പ്രതിഷേധം. ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രിക്ക് സമീപം സെന്റ് പോൾസ് സ്കൂളിനോട് ചേർന്നുള്ള റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നതിനെതിരെ ജനകീയ സമിതി കൺവീനർ എ.ജലാൽ കുഴിയിൽ കുത്തിയിരുന്ന് ചളിവെള്ളം കോരി ഒഴിച്ച് കുളിച്ച് പ്രതിഷേധിക്കുകയായിരുന്നു. കുഴിയിൽ ഇരുചക്രവാഹനങ്ങൾ വീണ് ഇവിടെ അപകടം പതിവാണ്. ചൊവ്വാഴ്ച്ച കൊച്ചു കുട്ടിയുമായി ബൈക്കിൽ വരികയായിരുന്ന ദമ്പതികൾ കുഴിയിൽ വീണ് കുഞ്ഞിനടക്കം പരിക്കേറ്റിരുന്നു.