water
ആലുവ പറവൂർ കവലയിൽ പറവൂർ റോഡിൽ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട്

ആലുവ: ആലുവ - പറവൂർ കവലയിൽ പറവൂർ റോഡിൽ മഴയിലുണ്ടായ വെള്ളക്കെട്ട് ജനങ്ങളെ വലക്കുന്നു. വി.ഐ.പി റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് അര അടിയോളം ഉയരത്തിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത്. കാൽ നടയാത്രക്കാർ ഏറെ വലയുകയാണ്. കാന അറ്റകുറ്റപ്പണി നടത്താത്തതാണ് വെള്ളക്കെട്ടിന് കാരണം. കാനക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള സ്ളാബിലൂടെ നടക്കാമെന്ന് വിചാരിച്ചാൽ അതും പ്രയാസമാണ്. മാസങ്ങളായി തുറക്കാത്ത പെട്ടിക്കട ഇവിടെ നിന്ന് നീക്കം ചെയ്യണമെന്ന് പലവട്ടം നഗരസഭയോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നും പരാതിയുണ്ട്.