അറക്കപ്പടി: തേക്കുമലത്താഴം കാവളയ്ക്കൽ ദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനോത്സവം ഇന്നും നാളെയുമായി നടക്കും. വടക്കുപുറം ശശിധരൻ തന്ത്രി മുഖ്യകാർമ്മിനാകും. ഇന്ന് വൈകിട്ട് 5ന് നടതുറപ്പ്, പഞ്ചപുണ്യാഹം, 6.30ന് ദീപാരാധന. നാളെ രാവിലെ 5.30ന് നിർമ്മാല്യദർശനം, 6ന് മഹാഗണിപതി ഹോമം, 8ന് കലശപൂജ, 10ന് കലശാഭിഷേകം, 11ന് സർപ്പപൂജ തുടർന്ന് പ്രസാദഊട്ട്, 1ന് വാർഷിക പൊതുയോഗം, വൈകിട്ട് 5ന് സർവൈശ്വര്യപൂജ, 6.30ന് ദീപാരാധന, കരോക്കെ ഗാനമേള, 7.30ന് അത്താഴപ്പൂജ.