തോപ്പുംപടി: കൊച്ചിൻ ചലഞ്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബാൾ മത്സരത്തിൽ യംഗ് സ്റ്റാർ കൊടുങ്ങല്ലൂർ സെമിയിൽ പ്രവേശിച്ചു. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ചലഞ്ചേഴ്സ് വല്ലാർപാടത്തെയാണ് യംഗ് സ്റ്റാർ പരാജയപ്പെടുത്തിയത്. വ്യാഴാഴ്ച നടക്കുന്ന ആദ്യ സെമി ഫൈനലിൽ കൊച്ചിൻ ചലഞ്ചേഴ്സ് പള്ളുരുത്തി ഇൻ ആൻഡ് ഔട്ട് ഫോർട്ട് കൊച്ചിയെ നേരിടും.