കൊച്ചി: ജില്ലയെ ഡിമെൻഷ്യ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടവും കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ ന്യൂറോസയൻസും സംയുക്തമായി കേരള സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ബോധി പദ്ധതിയുടെ ഭാഗമായിരുന്നു പരിപാടി. കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി , ന്യൂറോസയൻസ് സെന്റർ ഡയറക്ടർ ഡോ. ബേബി ചക്രപാണി , ബിബി ഡൊമിനിക് ഐക്കര എന്നിവർ സംസാരിച്ചു.