കളമശേരി: ഏലൂർ പൊലീസ് സ്റ്റേഷനിലെ ഇ ചലാൻ മെഷീൻ കുറ്റിക്കാട്ടുകര ഭാഗത്ത് വെച്ച് നഷ്ടപ്പെട്ടു. കണ്ടു കിട്ടുന്നവർ സ്റ്റേഷനിലോ നഗരസഭ കൗൺസിലർമാരെയോ അറിയിക്കണമെന്ന് പൊലീസിന്റെ അറിയിപ്പും കൗതുകമായി. രണ്ടാഴ്ചക്കാലമായി സ്‌റ്റേഷനിലെ ലാൻഡ് ഫോണും പ്രവർത്തിക്കുന്നില്ല. എന്തെങ്കിലും അത്യാഹിതമോ കുറ്റകൃത്യങ്ങളോ നടന്നാൽ പൊതുജനത്തിന് സ്റ്റേഷനിൽ വിവരമറിയിക്കാൻ നിർവ്വാഹമില്ലാതായിരിക്കുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു