p

കൊച്ചി: കൊവി​ഡ് കാലത്ത് ജീവൻ പോലും നോക്കാതെ ജോലി ചെയ്‌തതിന്റെ ശമ്പളക്കുടിശിക കിട്ടാനുള്ള പോരാട്ടത്തിലാണ് പിരിച്ചു വിട്ട മുന്നണിപ്പോരാളികൾ. 19,511 പേർക്ക് മൂന്ന് മാസത്തെ ശമ്പളമായി ഏകദേശം 105 കോടിയിലേറെ രൂപ കിട്ടാനുണ്ട്. കേന്ദ്രസർക്കാർ തുക അനുവദിക്കാത്തതു കൊണ്ടാണെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം എന്ന് പണം നൽകുമെന്നതി​ൽ വ്യക്തതയുമി​ല്ല.

2019 മേയ്, ജൂൺ മാസങ്ങളിലാണ് കൊവിഡ് ബ്രിഗേഡ് അംഗങ്ങളെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. എല്ലാ ജില്ലകളിലുമായി 19,796 പേരെയാണ് നി​യമി​ച്ചത്. 19,511 പേരാണ് അവസാനം വരെ ഉണ്ടായിരുന്നത്.

ആറുമാസത്തെ ശമ്പളക്കുടിശിക ബാക്കി​യുള്ളപ്പോൾ 2021 ഒക്ടോബർ 31ന് പിരിച്ചുവിട്ടു. സെക്രട്ടേറിയറ്റിന് മുമ്പിൽ നിരാഹാരസമരം നടത്തിയപ്പോൾ മൂന്ന് മാസത്തെ കുടിശിക നൽകി. ബാക്കി ചോദിക്കുമ്പോൾ ഫയൽ ധനകാര്യ വകുപ്പിലാണെന്ന സ്ഥിരം മറുപടിയാണി​പ്പോൾ.

കൊവിഡ് ബ്രിഗേഡ്

 പാരാ മെഡി.സ്റ്റാഫ്..............................10471

മെഡി. ഓഫീസർ....................................1,664

സ്റ്രാഫ് നഴ്സ്.......................................... 6,209

ക്ലീനിംഗ് സ്റ്രാഫ്........................................3,168

ജെ.എച്ച്.ഐ..........................................1,739

അറ്റൻഡർ...............................................1,219

ഡാറ്റ എൻട്രി ഓപ്പറേറ്റർ........................1,172

നഴ്സിംഗ് അസിസ്റ്റന്റ്...............................630

ഒരു മാസത്തെ ശമ്പളം

(19,796 പേരുടേത്)

നഴ്സ്,കൊവിഡ് ടെസ്റ്റ് സ്റ്റാഫ്............. 14.3 ലക്ഷം

ഡോക്ടർമാർ............................................7.33 കോടി

ഡെന്റൽ...................................................1.05 കോടി

ആയുഷ്.................................................... 41.1 ലക്ഷം

പാരാമെഡിക്കൽ....................................16.62 കോടി

സപ്പോർട്ടിംഗ് ജീവനക്കാർ..................... 7.82 കോടി

അഡ്മിൻ ജീവനക്കാർ............................1.93 കോടി

ആകെ.......................................................35.32 കോടി

വാഗ്ദാനം പാഴ്‌വാക്കായി

കൊവിഡ് ബ്രിഗേഡി​ലുള്ളവർക്ക് ആരോഗ്യ, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളി​ൽ മുൻഗണനയുണ്ടെന്ന് പറഞ്ഞെങ്കി​ലും ഒന്നും നടന്നി​ല്ല. പലരുടെയും പ്രായപരിധി കഴി‌ഞ്ഞു. ആരോഗ്യം നോക്കാതെ ജോലി ചെയ്തവരാണ്. ശമ്പളക്കുടിശികയെങ്കിലും തന്നാൽ മതി.

--കെ.ഡി. സബീഷ്

കൊവിഡ് ബ്രിഗേഡ് അംഗം