water

കൊച്ചി: കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയുടെയും സമീപപ്രദേശത്തെയും തീരാശാപമായിരുന്ന കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരവുമായി ആവുവയിൽ അത്യാധുനിക ജലശുദ്ധീകരണപ്ളാന്റ് വരുന്നു.

നിർമ്മാണച്ചെലവ് 285 കോടി രൂപ. ദിവസം 190 ദശലക്ഷം വെള്ളം സംഭരിക്കാം. ആദ്യം നിശ്ചയിച്ച സംഭരണശേഷി 143 ദശലക്ഷമായിരുന്നു. ആലുവയിൽ വാട്ടർ അതോറിറ്റിയുടെ നാല് ഏക്കറിലാണ് നിർമ്മാണം. ഇവിടെയുള്ള ജീവനക്കാരുടെ ക്വാർട്ടേഴ്സ് ഒഴിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കംമൂലം ഏറെക്കാലം പദ്ധതി ഫയലിൽ ഉറക്കമായിരുന്നു. നിലവിലുള്ള പ്ലാന്റിന് പുറമേയാണ് പുതിയ പ്ലാന്റ്. ഒന്നരവർഷത്തിനകം പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് 10 കോടി രൂപ ചെലവിട്ട് മാറ്റിസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതോടെയാണ് പുതിയ പ്ളാന്റ് ഉറക്കമുണർന്നത്.

കുതിച്ചെത്തും വെള്ളം

പെരിയാറിൽ ചെളി നിറഞ്ഞാൽ പമ്പിംഗ് തടസപ്പെടാറുണ്ട്. ഫിൽറ്റർ ബഡുകൾ കേടാവുന്നതാണ് കാരണം. ആധുനിക പ്ളാന്റ് സജ്ജമാകുന്നതോടെ ഇത്തരം പ്രതിസന്ധികളുണ്ടാവില്ല.

വെള്ളം വെള്ളം സർവത്ര

കൊച്ചി കോർപ്പറേഷനിലും ആലുവ, കളമശേരി, തൃക്കാക്കര, ഏലൂർ, മരട് മുനിസിപ്പാലിറ്റികളിലും എടത്തല, കീഴ്മാട്, ചൂർണിക്കര, വരാപ്പുഴ, ചേരാനല്ലൂർ, മുളവുകാട്, കടമക്കുടി, എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിലുമാണ് വെള്ളമെത്തുക.

നാൾവഴി

 2019 നവംബറിൽ ഭരണാനുമതി.

 രണ്ടുവർഷം മുമ്പ് കിഫ്ബിയിൽ നിന്ന് ₹50 കോടി അനുവദിച്ചു.