nadakam

കൊച്ചി: മഹാരാഷ്ട്രയിലെ മാൽവൺ ധുരിവാഡയിൽ നടക്കുന്ന അഖിലേന്ത്യ കൊങ്കണി സമ്മേളനത്തിൽ കേരള കൊങ്കണി കൾച്ചറൽ ഫോർട്ട് നാടകം അവതരിപ്പിക്കും. റാവു മമ്മാലെ വോർ എന്ന നാടകമാണ് 14ന് വൈകിട്ട് ബാരിസ്റ്റർ നാഥ് പൈ ഹാളിൽ അവതരിപ്പിക്കുക. കേരള കൊങ്കണി അക്കാഡമി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

14ന് രാവിലെ ഗോവാ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗോവാ കലാ സംസ്‌കൃതി വകുപ്പ് മന്ത്രി ഗോവിന്ദ് ഗാവ്‌ഡെ മുഖ്യാതിഥിയാകും. ജ്ഞാനപീഠം പുരസ്‌കാര ജേതാവ് ദാമോദർ മൗജോ പങ്കെടുക്കും. സാഹിത്യകാരൻ അരുൺ ഉഭയ്‌കാർ അദ്ധ്യക്ഷത വഹിക്കും.