പെരുമ്പാവൂർ: ഒക്കൽ പീക്കോക്സ് അഖില കേരള സെവൻസ് ഫ്ലഡ്ലൈറ്റ് ഫുട്ബാൾ ടൂർണമെന്റിന് തുടക്കമായി. ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എസ്.കെ. ജമാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, കെ.കെ. കർണൻ, എൻ.പി. ജോർജ് നമ്പ്യാട്ടുകുടി, മോഹനൻ കുഴിയൻവേലി, ക്ലബ് വൈസ് പ്രസിഡന്റ് എം.പി. സദാനന്ദൻ, സെക്രട്ടറി ടി.എൻ. വിജയൻ, കെ.പി. സണ്ണി, കെ.എം. അജിത്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സെബക്താക്രോ ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച അശ്വിൻ സായി നാരായണൻ, ഡാൽവിൻ ദേവസിക്കുട്ടി, പരിശീലകൻ എം.എസ്. പ്രീത് എന്നിവരെ ആദരിച്ചു.
ആദ്യമത്സരത്തിൽ മറുപടിയില്ലാത്ത 2 ഗോളുകൾക്ക് സെവൻസ് എഫ്.സി കോതമംഗലത്തെ ബി.ബി.സി തൃശൂർ പരാജയപ്പെടുത്തി. ഇന്ന് നടക്കുന്ന മത്സരത്തിൽ യൂണിവേഴ്സൽ ബിൽഡേഴ്സ് കളമശേരി പീക്കോക്സ് ഒക്കലിനെ നേരിടും. വൈകിട്ട് ഏഴിന് വെറ്ററൻസ് മത്സരം നടക്കും. ക്ളബ് മുൻ അംഗങ്ങളായ കെ.വി. റോയി, കെ.പി. ബെന്നി എന്നിവരുടെ സ്മരണാർത്ഥമാണ് ടൂർണമെന്റ്.