pks
പുരോഗമന കലാസാഹിത്യ സംഘം വാഴക്കുളം യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം രവിത ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: പുരോഗമന കലാസാഹിത്യ സംഘം വാഴക്കുളം യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം രവിത ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെ എസ്. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ഷാജി സരിഗ, പി.എം. നാസർ, ഷർമിള സാഹുദ്ദീൻ, എം.എം. അബ്ദുൾ സലാം എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.എസ്. അരവിന്ദാക്ഷൻ (പ്രസിഡന്റ്), പി.എ. ഷൗക്കത്ത്, ഷർമിള സാഹുദ്ദീൻ (വൈസ് പ്രസിഡന്റുമാർ), ടി. രാജമണി (സെക്രട്ടറി), കെ.കെ. മനോജ്, ഷാജി ഗോവിന്ദൻ (ജോയിന്റ് സെക്രട്ടറിമാർ), കെ.എ. സജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.