പെരുമ്പാവൂർ: കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭാ അംഗങ്ങൾക്കായി അല്ലപ്ര യു.പി സ്‌കൂളിൽ കിലുക്കാംപെട്ടി എന്ന പേരിൽ നടത്തിയ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് ഉദ്ഘാടനം ചെയ്തു. മെമ്പർ പി.പി. എൽദോസ് അദ്ധ്യക്ഷത വഹിച്ചു. ഇ.വി. നാരായണൻ, കാലടി എസ്. മുരളീധരൻ, അജിത ഷാജി, സോമൻ കള്ളിക്കാട്ട്, ജാസ്മിൻ സലിം, പി.എസ്. പണിക്കർ എന്നിവർ നേതൃത്വം നൽകി. പ്രതിഭാ പുരസ്‌കാരങ്ങളും വിതരണം ചെയ്തു. എം.എം. ഷാജഹാൻ, സീരിയൽ താരം ബിജോയ് വർഗീസ്, ഷിജി ബിജു, ഹെഡ്മിസ്ട്രസ് പ്രീതി തുടങ്ങിയവർ പങ്കെടുത്തു.