pkr
അഖിലേന്ത്യ കിസാൻ സഭാ എ.ഐ.കെ.എസ് കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നിലപാടിനെതിരെ പെരുമ്പാവൂർ ഹെഡ് പോസ്റ്റോഫിന് മുന്നിൽ സംഘടിപ്പിച്ച സമരം സി.പി.ഐ അസി: സെക്രട്ടറി പി.കെ രാജീവൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. (ചിത്രം. പി.കെ രാജീവൻ)

പെരുമ്പാവൂർ: അഖിലേന്ത്യ കിസാൻസഭ കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നിലപാടിനെതിരെ പെരുമ്പാവൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം സി.പി.ഐ അസി. സെക്രട്ടറി പി.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. കെ.എ. സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. ഗോപിനാഥ്, രാജേഷ് കാവുങ്കൽ, എ.എസ്. അനിൽകുമാർ, കെ.കെ. രാഘവൻ, ഹരി പ്ലാവിട, കെ.എസ്. ജയൻ, ഡി. ശശികുമാർ എന്നിവർ സംസാരിച്ചു.