അങ്കമാലി: ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലൂക്കുതല വായനാമത്സരം അങ്കമാലി സി.എസ്.എ ഹാളിൽ നടന്നു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് വത്സല അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി വി.കെ. ഷാജി, ജില്ലാ കൗൺസിൽ അംഗം കെ.കെ. സുരേഷ്, വി.കെ. അശോകൻ, ജിനേഷ് ജനാർദ്ദനൻ, പി.വി. റാഫേൽ എന്നിവർ പ്രസംഗിച്ചു. ഇരുവിഭാഗങ്ങളിലായി ഇ.എം.എസ് സ്മാരക ഗ്രന്ഥശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ശ്രീജ കൃഷ്ണനും കുഞ്ചാട്ടുകര നവധാര ലൈബ്രറിയിലെ അപർണയും ഒന്നാം സമ്മാനാർഹരായി.