അങ്കമാലി: വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ കറുകുറ്റി പഞ്ചായത്തിലെ ഏഴാറ്റുമുഖം, മുന്നൂർപ്പിള്ളി, പാലിശേരി പ്രദേശവാസികളുടെ ജീവനും കൃഷിക്കും സംരക്ഷണവും വിളനാശത്തിന് നഷ്ടപരിഹാരവും നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം പാലിശേരി, കറുകുറ്റി വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏഴാറ്റുമുഖം ഫോറസ്റ്റ് ഓഫീസിലേക്ക് കർഷക മാർച്ച് നടത്തി. കർഷകസംഘം അങ്കമാലി ഏരിയാ സെക്രട്ടറി ജീമോൻ കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജോണി മൈപ്പാൻ അദ്ധ്യക്ഷനായി.

കെ.കെ. ഗോപി, എൻ.എ. ഷൈബു, കെ.പി. അനീഷ്, ടി.പി. വേലായുധൻ, ജോയ് ജോസഫ്, റോജിസ് മുണ്ടപ്ലാക്കൽ, സഹകരണബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര, പഞ്ചായത്ത് അംഗങ്ങളായ മേരി ആന്റണി, രനിത ഷാബു, ആൽബി വർഗ്ഗീസ് എന്നിവർ സംസാരിച്ചു