പെരുമ്പാവൂർ: നഗരസഭ പത്താംവാർഡ് കാരാട്ടുപള്ളിക്കര എ.ഡി.എസ് കുടുംബശ്രീ വർഷികം പൂപ്പാനി സായിഭവനിൽ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. സിനിമാതാരം രചന നാരായണൻകുട്ടി മുഖ്യാതിഥിയായിരുന്നു. കേരള സംഗീതനാടക അക്കാഡമി അവാർഡ് ജേതാവ് ഗീത പദ്മകുമാറിനെ ആദരിച്ചു. മുതിർന്ന കുടുംബശ്രീ പ്രവർത്തക ഓമനയെ ആദരിച്ചു. കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പുകൾ നൽകി. എ.ഡി.എസ് ചെയർപേഴ്സൺ ഗിരിജ സാബു അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൺ സൗമ്യ അനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.കെ. രാമകൃഷ്ണൻ, അഭിലാഷ് പുതിയേടത്ത്, സി.ഡി.എസ് ചെയർപേഴ്സൺ ജാസ്മിൻ ബഷീർ, കൗൺസിലർമാരായ കെ.സി. അരുൺകുമാർ, കെ.ബി. നൗഷാദ്, ബീവി അബൂബക്കർ, പി.എസ്. സിന്ധു, ഷമീന ഷാനവാസ് എന്നിവർ സംസാരിച്ചു. എ.ഡി.എസ് സെക്രട്ടറി എസ്. ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു.