അങ്കമാലി: ബാലസംഘം വേനൽത്തുമ്പി കലാജാഥ 17ന് വൈകിട്ട് 5ന് നായത്തോട് സ്കൂൾ ജംഗ്ഷനിൽ സമാപിക്കും. 3മുതൽ സ്കൂൾ ജംഗ്ഷനിൽ ബാലോത്സവം അരങ്ങേറും. നവയുഗ കലാസമിതി ഓഫീസിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം ജില്ലാ കമ്മിറ്റി അംഗം എം.കെ. റോയി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൺവീനർ ലേഖ മധു അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി ഭാരവാഹികളായി ജിജോ ഗർവാസീസ് (ചെയർമാൻ), ലേഖ മധു (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.