അങ്കമാലി : പാചകവാതക, ഇന്ധനവില അടിക്കടി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരായി കെ.എസ്.കെ.ടി. യു നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. സ്ത്രീകളുടെ പ്രതിഷേധത്തിന്റെ ഭാഗമായി അങ്കമാലി ഏരിയ വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ഏരിയ വൈസ് പ്രസിഡന്റ് റീന രാജൻ അദ്ധ്യക്ഷത വഹിച്ചു. ജിഷ ശ്യാം ഉദ്ഘാടനം ചെയ്തു. കെ.പി.റെജീഷ്, എം.വി. പ്രദീപ്, ഗ്രേസി ദേവസി, ഗ്രേസി സെബാസ്റ്റ്യൻ, സതി ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.