അങ്കമാലി: ഫിസാറ്റ് എൻജിനീയറിംഗ് കോളേജ് ഒരുക്കുന്ന മൂന്ന് ദിവസത്തെ കലാസാഹിത്യ സാംസ്‌കാരികമേളയുടെ ഉത്സവമായ ഭരതത്തിലെ ഇന്റർ കോളേജിയേറ്റ് മത്സരങ്ങൾക്ക് തിരിതെളിഞ്ഞു. മൂന്ന് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ ഒരുക്കിയിരിക്കുന്ന മേളയിൽ ഇന്ത്യയിലെ വിവിധ കോളേജുകളെ പ്രതിനിധികരിച്ച് മുന്നൂറോളം ടീമുകൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും.

ഇന്ന് വൈകിട്ട് ആറിന് നടക്കുന്ന കലാസന്ധ്യയിൽ രാഹുൽ ലക്ഷ്മൺ, അരവിന്ദ് വേണുഗോപാൽ തുടങ്ങിയവരുടെ ബാൻഡ്ഷോ നടക്കും. ചെയർമാൻ പി.ആർ. ഷിമിത്ത് ചടങ്ങിന് തിരിതെളിച്ചു. പ്രിൻസിപ്പൽ ഡോ. മനോജ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.

സിനിമാ താരങ്ങളായ മാത്യു, നിഖില വിമൽ, നസ്‌ലീൻ, സംവിധായകൻ അരുൺ ഡി. ജോസ് തുടങ്ങിയവർ സംബന്ധിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. സി. ഷീല, ഡീൻ ഡോ. പി.ആർ. മിനി, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർമാരായ എസ്. സാജൻ, ഷൈമി ജോസഫ്, ജി. സുമേഷ്, സ്റ്റുഡന്റ് കൗൺസിൽ ചെയർമാൻ ആതിഖ് ജെനു, ആർട്സ് ക്ലബ് സെക്രട്ടറി കിരൺ ജയറാം, വൈസ് ചെയർപേഴ്സൺ ഉണ്ണിമായ തുടങ്ങിയവർ നേതൃത്വം നൽകുന്നു.