ആലുവ: മുപ്പത്തടം ശ്രീഹരിഹരപുരംക്ഷേത്രം ചിറ്റുകുന്നിൽ തേവരുടെ സന്നിധിയിൽ 15മുതൽ 22വരെ നങ്ങ്യാർകുളങ്ങര ബാലകൃഷ്ണ സ്വാമിയുടെ നേതൃത്വത്തിൽ ഭാഗവത സപ്താഹയജ്ഞം നടക്കും. പാരായണം, ആചാര്യപ്രഭാഷണം, പ്രസാദഊട്ട്, സർവൈശ്വര്യപൂജ, നാരങ്ങാവിളക്ക് പൂജ, ഭക്തിഗാനസുധ എന്നിവ നടക്കും. സപ്താഹയജ്ഞകമ്മിറ്റി ഭാരവാഹികളായി എഴുത്തുകാരൻ ശ്രീമൻ നാരായണൻ (രക്ഷാധികാരി), ആർ. അനിൽകുമാർ (പ്രസിഡന്റ്), വി. ഗോപാലകൃഷ്ണൻ (സെക്രട്ടറി), പി.കെ. നന്ദനൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.